Tuesday 15 May 2012

അന്ത്യമില്ലാ അഗ്രഹങ്ങള്‍



നിശബ്ദതയിലാവരണചെയ്യപ്പെട്ട ഏകാന്തത വേണം
യുദ്ധരഹിതമായ ലോകം വേണം
രക്തത്തില്‍ എന്നെന്നും വീര്യം വേണം
രഹസ്യങ്ങളൊന്നുമില്ലാത്ത മാനസം വേണം

ജീവന്‍ അപഹരിക്കാത്ത സൗഹൃദം വേണം
സന്തോഷം നല്‍കുന്ന വാക്കുകള്‍ വേണം
പ്രായത്തിന് അനുയോജ്യമായ ചിന്തകള്‍ വേണം
മനസ്സിനെ ദുഷിപ്പിക്കാത്ത മോഹം വേണം

പുല്‍ത്തുമ്പത്തെ മിന്നുന്ന പനിത്തുള്ളികള്‍ വേണം
പൂവിന്‍ മടികള്‍ കിടക്കകളായി വേണം
നിലാകുളിരില്‍ മുങ്ങിനീരാടിയ ചോല വേണം
നീലക്കുയിലില്‍ മധുരഗാനം വേണം

വശ്യമായി ചിമ്മുന്ന മിഴികള്‍ വേണം
തല കോതുന്ന മൃദുവിരല്‍ വേണം
ദുഃഖങ്ങളെല്ലാം മറന്ന ഉറക്കം വേണം
ഉറക്കം സുന്ദരമാക്കുന്ന സ്വപ്‌നം വേണം

ഭൂമിക്കെല്ലാമൊരു പകല്‍ വേണം
പൂവുകള്‍ക്കെല്ലാം ആയുസ് വേണം
കൈപ്പിടിയിലൊതുങ്ങുന്ന നക്ഷത്രങ്ങള്‍ വേണം
പറവകള്‍ക്കെല്ലാം തായ്‌മൊഴി വേണം

കണ്ണുനീരിനെ അതിജീവിച്ച ജ്ഞാനം വേണം
കാമങ്ങളൊക്കെ മറികടന്ന യോഗം വേണം
ചിറ്റിത്തിരിയുന്ന കാറ്റിന്റെ സ്വാതന്ത്ര്യം വേണം
വീണാല്‍ നിഴല്‍പോല്‍ നിമിഷാര്‍ദ്ധം വീഴണം

ഏകാന്തതയെന്നും എന്നോട് വേണം
ദുഃഖങ്ങളില്‍ ചിരിക്കുന്ന ചുണ്ടുകള്‍ വേണം
ഭാരം ചുമാക്കാന്‍ കരുത്ത് വേണം
അപമാനം താങ്ങുന്ന ഹൃദയം വേണം

കുന്നോളം ആഗ്രഹങ്ങള്‍ എന്നിലുണ്ട്
നാമമാത്രമേ ലേഖനംചെയ്യപ്പെട്ടിട്ടുള്ളൂ
ഒരിക്കല്‍ പ്രഭാത പൂവിരിയും
എന്റെ സ്വപ്‌നസാക്ഷാത്കാരവുമായി


(കടപ്പാട് : ഇംഗ്ലീഷിലേയും തമിഴിലെയും കവിമനസ്സുകളോട്)

No comments:

Post a Comment