Tuesday 15 May 2012

കണ്ണട - മുരുകന്‍ കാട്ടാക്കട


എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞകോല കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം

ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി കണ്ണുകള്‍ കാണാം
മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലിവഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍ മിഴിപൊട്ടി
മയങ്ങും ബാല്യം, കണ്ണില്‍
പെരുമഴയായി പെയ്‌തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശപ്പട്ടിണി പടികയറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറമ്പ് ഇരതേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


പിഞ്ചുമടിക്കുത്തമ്പത് പേര് ചേര്‍ന്ന്
ഇരുപത് വെള്ളിക്കാശ് കൊടുത്തിട്ട്
ഉഴുതമറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നവും കരിഞ്ഞമുഖവും
നീട്ടിയ പിഞ്ഞുകരങ്ങള്‍ കാണാം
അരികില്‍ ശീമത്താറിനുള്ളില്‍
സുഖശീതളമൃത മാറിന്‍ചൂറില്‍ ഒരുസ്വാനന്‍
പാല്‍നുണവുത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


തിണ്ണയിലമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടിയൊരായിരം ആളെ കാണാം
കൊടിപാറും ചെറുകാറിലൊരല്‍പ്പരിവാരങ്ങളുമായി
പായ്‌വത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


കിളിനാദം ഗതകാലം നുണയും മൊട്ടക്കുന്നുകള്‍ കാണാം
കുത്തിപ്പായാന്‍ മോഹിക്കും പുഴ വറ്റിവരണ്ട് കിടപ്പത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


ഒരാളാളൊരിക്കല്‍ കണ്ണടവെച്ചു
കല്ലെറിക്കുരിശേറ്റം
വേറൊരാളൊരിക്കല്‍ കണ്ണടവെച്ചു
ചെകിടടി വെടിയുണ്ടാ..


കൊത്തിയുടയ്ക്കുക തിമിരക്കാഴ്ചകള്‍
സ്ഫടിക സരിതംപോലെ സുഹൃദം
കാട് കരിച്ചുമറിഞ്ഞൊഴുകുമൊരു മാവേലിത്തറ
കാണുവരെ നാം കൊത്തിയുടയ്ക്കുക കാഴ്ചകള്‍
ഇടയന്‍ മുട്ടിവിളിക്കും കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം

No comments:

Post a Comment