Monday 14 May 2012

എല്ലാവറ്റിനും നന്ദി...

(കവിയത്രി സുഗുതകുമാരിയുടെ മഷിത്തണ്ടില്‍നിന്നുതിര്‍ന്ന നന്ദി എന്ന കവിത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം, നന്മയായാലും തിന്മയായാലും, എല്ലാം നല്ലതിനെന്ന് നമ്മെ ചിന്തിപ്പിക്കുന്ന കവിത. എല്ലാത്തില്‍നിന്നും പാഠം ഉള്‍കൊള്ളാന്‍ പ്രചോദനമരുളുന്ന കവിതാശകലം. വേദനിക്കുമ്പോള്‍പോലും നമുക്കരികിലുള്ള ചെറുതും നിസാരവുമായ കൊച്ചുകൊച്ചു കാര്യങ്ങളില്‍ സന്തോഷം കാണാന്‍ നമ്മേ പ്രേരിപ്പിക്കുന്നതാണീ കവിത. ജനല്‍പഴുതിലൂടെ നമ്മള്‍പോലുമറിയാതെ നമ്മെ തലോടി സുഖമരുളുന്ന തെന്നലോ, ഓര്‍മ്മകള്‍ക്ക് സുഗന്ധംപരത്താന്‍ പ്രാപ്തമായ ബാല്യകാല സ്മരണകളെ ഉണര്‍ത്തുന്ന എങ്ങ് നിന്നോ പറന്നെത്തുന്ന അശീരിയായ പാട്ടോ, തേന്‍ കുടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിത്രശലഭത്തിന്റെ പെടാപാടോ, പൊടുന്നനെയുള്ള നവ വഴിയിലെ കൗതുകമോ, അപ്രതീക്ഷിതമായ വേനല്‍മഴ നനയലോ, നിഷ്‌കളങ്കമായ കുഞ്ഞിന്റെ പുഞ്ചിരിയോ, വശ്യതയാര്‍ന്ന് കുറമ്പ് സുന്ദരിയുടെ നോട്ടമോ... അങ്ങനെ സന്തോഷങ്ങള്‍ അനവധിയാണ്, അവയെ കണണമെന്ന് മാത്രം...
വിരല്‍ മുറിഞ്ഞ രാജാവിന്റെ കൈ നോക്കി സംഭവച്ചതെല്ലാം നല്ലതിനെന്ന് പറഞ്ഞ മന്ത്രിയുടെ മനോഭാവത്തോടുകൂടി ഈ കവിത ആത്മാവിനോട് ചേര്‍ത്തുവെച്ച് ഇണമിട്ട് വായിക്കുക. കാട്ടിനുള്ളില്‍ നരഭോജികളുടെ വലയത്തിനുള്ളില്‍ ബന്ധിതനാകുകയും പിന്നീട് അവരുടെ ദൈവപ്രീതിക്കായി രാജാവിനെ കുരുതികരിക്കാന്‍ പോകവെ വിരല്‍ മുറിഞ്ഞുവെന്ന ഏക കാരണത്തിനാല്‍ മോചിപ്പിച്ച കഥ നമ്മള്‍ക്കെല്ലാവര്‍ക്കും സുപരിചിതമല്ലേ.   കാലില്‍ മുറിവേറ്റ് വേദന കൊണ്ട് പുളയന്നവന്‍ വിരല്‍ നഷ്ടപ്പെട്ടവെനെ നോക്കൂക, വിരല്‍ നഷ്ടപ്പെട്ടവന്‍ കാലില്ലാത്തവനെ നോക്കൂക, കാലില്ലാത്തവന്‍ കൈയും കാലുമില്ലാത്തവനെ നോക്കട്ടെ, ഒടുവിലത്തെ ആള്‍ കൈയും കാലും ശരീരവുമെല്ലാം കുഷ്ഠമരിച്ച് ആര്‍ക്കുംവേണ്ടാത്തവനായി വിശന്നുവലഞ്ഞ് മൃദ്പ്രായനായ ആളെ നോക്കൂക. ലഘുകരിച്ച് കാണുന്നതും ഘനീഭവിച്ച് കാണുന്നതും നമ്മുടെ കാഴ്ചപ്പാടിലാണ് ഉള്ളത് ഒരുപരിധി വരെ. നമ്മുടെ കാലിന് മൃദുവായ ചെരുപ്പ് നല്‍കിയ മുള്ളിന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് ഈ കവിത നോക്കാം.)



എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമുടിനും നന്ദി
എന്റെ വഴിയിലെ കനലിനും നന്ദി
മരകൊമ്പിലെ കൊച്ചു കുയിലിനും നന്ദി

വഴിയിലെ കൂര്‍ത്ത നോവിനും നന്ദി
മിഴി ചുവപ്പിച്ച സൂര്യനും നന്ദി
നീളമീ വഴിച്ചുമട് താങ്ങിതന്‍ തോലിനും
വഴി കിണറിനും നന്ദി

നീട്ടിയോര്‍ കൈക്കുമ്പിളില്‍ ജലം വാര്‍ത്തു
തന്ന നിന്‍ കനിവിനും നന്ദി
ഇരുളിലെ ചതികൂണ്ടിനും
പോയതൊര്‍ ഇരവിലെ നിലകുളിരിനും നന്ദി

വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്ത അലിവിനും നന്ദി

ദൂരെ ആരോ കൊളുത്തി നീട്ടിയോര്‍ ദീപവും നോക്കിയേറെ ഏകനായി
ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലാതെ തീര്‍പ്പ് ചൊല്ലുവാന്‍ അറിവുമില്ലാതെ
പൂക്കളില്ലാതെ, പുലരിയില്ലാതെ, ആര്‍ദ്രമേതോ വിളക്ക് പിന്നിലായി
പാട്ട് മൂളി ഞാന്‍ പോകവേ നിങ്ങള്‍ കേട്ടുനിന്നുവോ തോഴരേ
നന്ദി, നന്ദി

No comments:

Post a Comment